Saturday, May 13, 2017


ഒരു നോർത്ത് ഇന്ത്യൻ യാത്ര യുടെ ഓർമ്മകൾ...


പ്പൂ!, അളിയാ... നമുക്കൊരു യാത്ര പോണം..., നീ സനു നെ കൂടെ വിളിക്ക്...

ഋഷികേശിൽ പോയി ഗംഗ ആരതി കാണണം...

ബുള്ളറ്റിൽ കയറി ഹിമാലയത്തിന്റെ നെറുകയിൽ തൊടണം...

തിരിച്ചു വന്നു ഗംഗയിൽ ചാടണം...

നമ്മുടെ സാഹസം കണ്ടു പേടിച്ചു നിൽക്കുന്നവരെ നോക്കി ചിരിക്കണം...

കുറച്ചു കഴിഞ്ഞു "പണി പാളോ!" എന്നാലോചിച്ചു പേടിക്കണം... 

താമസിക്കാനൊരു സ്ഥലം കിട്ടാതെ നടന്നു തെണ്ടണം...

സഹായിക്കാൻ മാത്രമറിയുന്ന കുറെ നല്ല മനുഷ്യരെ തെറ്റിദ്ധരിക്കണം...

അവരുടെ ഉള്ളിലെ നന്മ തിരിച്ചറിയുമ്പോ  അതാലോചിച് സ്വയം ചെറുതാകണം...

മൂന്നു നേരം അച്ചാറും കൂട്ടി ആലു പറാത്ത കഴിക്കണം...

ഭൂമി കുലുങ്ങുമ്പോ, മുറിയിൽ നിന്നറങ്ങി ഓടണം...

ഹരിദ്വാറിൽ വന്നു ഇനി എങ്ങോട്ടെന്ന് അറിയാതെ പരസ്പരം നോക്കി ചിരിക്കണം...

പിന്നെ രണ്ടും കൽപ്പിച്ചു പഞ്ചാബിലേക്കു വച്ച് പിടിക്കണം...

നോക്കെത്താദൂരെ പരന്നു കിടക്കുന്ന ഗോതമ്പു പാടങ്ങൾ കാണണം...

ജാലിയൻ വാലാബാഗിൽ വെടിയുണ്ടകൾ തറച്ച പാടുകൾ കാണണം...

സുവർണ ക്ഷേത്രത്തിലെ വെറുതെ തരുന്ന ഭക്ഷണം കഴിക്കണം...

വാഗാ ബോർഡറിൽ പോയി പാകിസ്താനിലേക്ക് നോക്കി "ഭാരത് മാതാ കീ ജയ്" വിളിക്കണം...

തിരിച്ചു പോകുന്ന വഴി കാണുന്നവരോടൊക്കെ വർത്തമാനം പറയണം...

ആഗ്രയിലെ കോട്ടയും പ്രണയത്തിന്റെ പ്രതീകവും കാണണം...

മധുര വഴി തിരിക്കുമ്പോ ഫരീദാബാദിൽ പോയി നാട്ടിലുണ്ടായിരുന്ന ഏതെങ്കിലും കുറി കമ്പനിയുടെ ഹെഡ് ഓഫീസ് അവിടെ ഉണ്ടോന്നു നോക്കണം...

അമൃത്സറിൽ നിന്നൊരു ലസ്സി കുടിക്കണം...

......................

അപ്പൂ!, അളിയാ... നമുക്കൊരു യാത്ര പോണം..., നീ സനു നെ കൂടെ വിളിക്ക്!!!...

























No comments:

Post a Comment