അകത്തെ മുറിയില്‍ തിങ്ങി നിന്ന മരുന്നുകളുടെ രൂക്ഷ ഗന്ധം അവളെ തെല്ലും അസ്വസ്ഥയാക്കുന്നുണ്ടായിരുന്നില്ല, ഒരു ഹോം നേഴ്സ് ആയി മാറിയതിന്റെ അന്ന് തുടങ്ങിയ മടുപ്പ് അതികം താമസമില്ലാതെ ഒരു മരവിപ്പ് മാത്രമായി മാറിയിരുന്നു അവള്‍ക്ക്.ഈ കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുപാട് ജീവിതങ്ങള്‍ക്കും മരണങ്ങള്‍ക്കും കൂട്ടുനിന്ന് മനസിന് പാകത വന്നിരിക്കുന്നു.അതുകൊണ്ടാകാം ചെയ്യുന്ന ജോലിയെ ഓര്‍ത്ത് ഇപ്പൊ അഭിമാനം തോന്നുന്നത്...
= = = =
മുറിയിലെ മൂലയില്‍ അഴുക്കു പുരണ്ട ചുവരിലുള്ള ഒരു പല്ലി ഇര പിടിക്കുന്നതും നോക്കി കിടക്കുമ്പോ അയാള്‍ ചിന്തിച്ചിരുന്നത് മരണത്തെ കുറിച്ചായിരുന്നില്ല മറിച്ച് മാറ്റങ്ങളെ കുറിച്ചായിരുന്നു.നെറ്റിയില്‍ പെട്ടന്ന് പടര്‍ന്ന തണുപ്പിന്റെ ഉറവിടം പരതിയ അയാള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മാറ്റമേതുമില്ലാതെ കാണുന്ന ഒരേ ഒരു മുഖം കണ്ട് പുഞ്ചിരിച്ചു...പതിവിലും ഉത്സാഹത്തോടെ കാണപ്പെട്ട അയാള്‍ അന്ന് അവളോട് ഒരുപാട് സംസാരിച്ചു, എല്ലാം മാറ്റങ്ങളെ കുറിച്ചു മാത്രം, അവസാനമായി കണ്ടപ്പോള്‍ തന്റെ സുഹൃത്തുക്കള്‍ക്ക് സംഭവിച്ച മാറ്റത്തെക്കുറിച്ച്...എല്ലാമെല്ലാമായിരുന്ന ഭാര്യയുടെ വിയോഗം തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ച്...അങ്ങനെ തന്റെ ജീവിതത്തില്‍ ഇന്ന് വരെ ഉണ്ടായ ചെറുതും വലുതുമായ ഒരുപാട് മാറ്റങ്ങളെ കുറിച്ച് അയാള്‍ വാചാലനായി..."നിന്റെ ജീവിതത്തിലും എന്തെങ്കിലും മാറ്റങ്ങള്‍ വേണ്ടേ" എന്ന അയാളുടെ ചോദ്യത്തിന് മറുപടി പറയാതെ അവള്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു....," അവളെടുത്തു കൊടുത്ത മരുന്നുകളും കഴിച്ചു കണ്ണടച്ച് കിടക്കുമ്പോ മനസ്സ് നിറയെ ഇനി തന്റെ ജീവിതത്തിലേക്ക് കടന്നു വരാന്‍ ബാക്കിയുള്ള മാറ്റത്തെ കുറിച്ചുള്ള ചിന്തകളായിരുന്നു!...
= = = =
ചലനമറ്റ അയാളുടെ ശരീരം ചിതയില്‍ ദഹിച്ചു തീരുന്നതിനുമുന്‍പേ അടുത്ത രോഗിയുടെ വിലാസം തേടി യാത്രയാവുമ്പോള്‍ അവള്‍ ചിന്തിച്ചിരുന്നതും മാറ്റങ്ങളെ കുറിച്ചായിരുന്നു, തന്റെ ജീവിതത്തില്‍ വന്ന് കൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് !...
ഒരു കൊച്ചു കഥ ….ഇഷ്ടപെട്ടു…..
ReplyDeleteമാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം അല്ലേ?
ReplyDeleteYeap!... You said it malayaali...
ReplyDeleteThanks 4 the comment, erakkadanum..